എഴുത്തച്ഛൻ പുരസ്ക്കാരം പ്രൊഫ. എസ്.കെ വസന്തന്

 എഴുത്തച്ഛൻ പുരസ്ക്കാരം പ്രൊഫ. എസ്.കെ വസന്തന്

പ്രൊഫ. എസ്.കെ വസന്തൻ

ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എസ്.കെ വസന്തൻ അർഹനായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഉപന്യാസം, നേവൽ , കേരള ചരിത്രം, ചരിത്ര നിഘണ്ടു തുടങ്ങിയ മേഖലകളിൽ തെളിയിച്ച കഴിവാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ഡോ അനില്‍വള്ളത്തോള്‍, ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, സിപി അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

. 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 2013 ൽ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരജേതാവുമായിരുന്നു.

മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് ഡോ. എസ്.കെ. വസന്തൻ.  ഇടപ്പള്ളി കരുണാകര മേനോന്റേയും തത്തംപിള്ളി സരസ്വതി അമ്മയുടെയും മകനായി 1935 നവമ്പർ 17 ന് ഇടപ്പള്ളിയിൽ ജനിച്ചു. ഇടപ്പള്ളിയിലും എറണാകുളത്തുമായി വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവ്വകലാശാലയിലും അധ്യാപകനായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News