കമ്മീഷണറായി സുരേഷ് ഗോപി ;റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർക്ക് മാറിനില്‌ക്കേണ്ടി വന്നു .

 കമ്മീഷണറായി സുരേഷ് ഗോപി ;റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർക്ക് മാറിനില്‌ക്കേണ്ടി വന്നു .

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ ചിത്രമായ ഗരുഡന്റെ വിശേഷങ്ങൾ
മാധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു സുരേഷ് ഗോപി ഇതിനിടെ റിപ്പോർട്ടർ ചാനലിലെ ഒരു മാധ്യമപ്രവർത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവ‌ർ‌ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തിൽ ഇതിനോട് പ്രതികരിച്ചെങ്കിലും തുടർന്നും മാധ്യമപ്രവ‌ർത്തക സുരേഷ് ഗോപിയെ പ്രകോപിതനാക്കുന്ന രീതിയിൽ ചോദ്യങ്ങൾ തുടർന്നപ്പോൾ നടന്റെ നിയന്ത്രണം വിട്ടു .
എന്നോട് ആളാകാൻ വരരുത് , കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവർ നോക്കിക്കോളും എന്നാണ് നടൻ മാധ്യമപ്രവർത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവർത്തക ചോദിക്കുന്നു.’എന്ത് കോടതിയോ? ഞാൻ തുടർന്നും സംസാരിക്കണമെങ്കിൽ അവരോട് പോകാൻ പറയൂ,
ഒടുവിൽ ആ മാധ്യമ പ്രവത്തകയ്ക്ക് മാറി നിൽക്കേണ്ടി വന്നു . ആ വാർത്താക്കച്ചവടക്കാരൻ ക്ളാസെടുത്ത് വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത് എന്ന് കൂടി സുരേഷ് ഗോപി പറഞ്ഞു .അവർ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാൻ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതിയെന്ന് ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ?’- സുരേഷ് ഗോപി മാധ്യമപ്രവ‌‌ർത്തകരോട് ചോദിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News