മാനവീയം വീഥി പോലീസിന്റെ കർശന നിയന്ത്രണത്തിൻ കീഴിലാക്കി.

തിരുവനന്തപുരം:ശനിയാഴ്ച പുലർച്ചെ മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ മാനവീയം വീഥി പോലീസിന്റെ കർശന നിയന്ത്രണത്തിൻ കീഴിലാക്കി. ഒരു സംഘം ചെറുപ്പക്കാർ ഒരു യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യം ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. വീഥിയിൽ അനുവദിച്ചിരിക്കുന്ന നൈറ്റ് ലൈഫാണ് സംഭവത്തിന് കാരണമായി പറയുന്നതു്. കേരളീയം പരിപാടിയെ താറടിച്ചു കാണിക്കാനുള്ള ഒരു വിഭാഗത്തിന്റെ ഗൂഢ ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മർദ്ദനത്തിന്റെ പിന്നിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


