ദേശീയ ഗയിംസിൽ കേരളം ആറാം സ്ഥാനത്ത്

തിരുവനന്തപുരം സ്വദേശികളും ഡോ. മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള അഗസ്ത്യം കളരിയംഗങ്ങളുമായ ദിവ്യ എസ് എസ്, പാർവതി കെ പി എന്നിവരാണ് സുവർണനേട്ടത്തിനുടമകളായത്.
പനാജി: കേരളം ഇന്നലെ മാത്രം 13 സ്വർണം കരസ്ഥമാക്കി. ഗയിംസിൽ ആദ്യമായി യുൾപ്പെടുത്തിയ കളരിപ്പയറ്റിൽ കേരളത്തിന് മെഡൽ. മെയ്പയറ്റിൽ അനശ്വര മുരളീധരനും കെ.പി.അഭിറാമും സ്വർണം നേടി. കൈപ്പോരിൽ ബിലാൽ അബ്ദുൾ ലത്തീഫ് സ്വർണം കരസ്ഥമാക്കി.ഇതോടെ 28 സ്വർണവും, 21 വെള്ളിയും, 23 വെങ്കലവും അടക്കം 72 മെഡലുമായി കേരളം ആറാം സ്ഥാനത്തെത്തി.

