ഐഎസ് ബന്ധം: യൂ. പി യിൽ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേര്‍ അറസ്റ്റില്‍ . ആറ് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാന്‍, മുഹമ്മദ് നാസിം എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളെല്ലാം അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയായ SAMU വുമായി ബന്ധമുള്ളവരാണ്.ആറ് പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തതോടെയാണ് അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയുടെ പിന്നിലെ ഭീകര ശൃംഖല വെളിച്ചത്ത് വന്നത്.

പ്രതികള്‍ രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. പൂനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂള്‍ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത റിസ്വാന്‍, ഷാനവാസ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമാണ് വിദ്യാര്‍ഥികളിലേക്ക് അന്വേഷണം എത്തിച്ചത്.


