തിരുവനന്തപുരത്ത് തമലത്ത് പടക്കകടയ്ക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു;

തിരുവനന്തപുരം പുജപ്പുരയ്ക്ക് അടുത്ത് തമലത്ത് പടക്കകടയ്ക്ക് തീപിടിച്ചു. കട പൂർണമായി കത്തി നശിച്ചു. ചെങ്കൽചൂളയിൽ നിന്നും മൂന്നു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റു. താമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. 7.30 മണിയോടെയായിരുന്നു സംഭവം. രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണം എന്നാണ് സൂചന.


