തീരദേശം വഴി കെ.എസ്.ആർ.റ്റി.സി. ബസ് സർവ്വീസ്

തിരുവനന്തപുരം:തീരദേശം വഴി കരുനാഗപ്പള്ളിവരെ സർവ്വീസ് നടത്താൻ കെ.എസ്.ആർ.റ്റി.സി. തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്നാരംഭിച്ച് കരുനാഗപ്പള്ളി വരെ സർവ്വീസ് നടത്താനാണ് കെ.എസ്.ആർ.റ്റി.സി.യുടെ തീരുമാനം.
കളിയിക്കാവിള, ഊരമ്പ്, പൂവാർ, വിഴിഞ്ഞം, കോവളം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, വെട്ടുകാട്, വേളി, തുമ്പ, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല വഴിയുള്ള ഫാസ്റ്റ് പാസ്സഞ്ചർ സർവ്വീസ് നവംബർ 15 മുതൽ ആരംഭിക്കും. തിരിച്ച് കരുനാഗപ്പള്ളിയിൽ നിന്നും കളിയിക്കാവിള വരെ സർവ്വീസുണ്ടാകും.ലാഭകരമെങ്കിൽ കൂടുതൽ സർവ്വീസുകളാരംഭിക്കുമെന്നും കെ.ആർ.റ്റി.സി.വൃത്തങ്ങൾ അറിയിച്ചു.
