ശാസ്ത്ര സാഹിത്യ പരിഷത്ത് ഉച്ചകോടിക്ക് തുടക്കം

കൊച്ചി:ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ലൂക്ക ക്ലൈമെറ്റ് ക്യാമ്പും കാലാവസ്ഥ ഉച്ചകോടിയും കുസാറ്റിൽ നടത്തും. കാലാവസ്ഥ സാക്ഷരത വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥ പ്രതിസന്ധി തരണം ചെയ്യുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുകയെന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കൊച്ചി സർവകലാശാലയിലെ റഡാർ സെന്ററിന്റേയും, ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഹാളിൽ ശനിയാഴ്ച രാവിലെ 10.30 ന് കുസാറ്റ് വൈസ് ചാൻസിലർ ഡോ.പി. ജി.ശങ്കരൻ ഉത്ഘാടനം ചെയ്യും.
കാലാവസ്ഥ പരീക്ഷണങ്ങൾ, റഡാർ സെന്റർ, കാലാവസ്ഥാനിലയസന്ദർശനം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയെല്ലാം ക്യാമ്പിൽ ചർച്ചാ വിഷയമാകും. ഡിസംബറിൽ യു എ ഇ യിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മാതൃകയിലാണ് പരിഷത്ത് ഉച്ചകോടിസംഘടിപ്പിക്കുന്നത്.
