നവ കേരള സദസ്സിനായുള്ള ആഡംബര ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.

 നവ കേരള സദസ്സിനായുള്ള ആഡംബര ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.

നവകേരള സദസിനായുള്ള ആഡംബര സൗകര്യമുള്ള ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.നവ കേരള സദസ്സിൽ മുഖ്യ മന്ത്രിക്കും മറ്റ്‌ മന്ത്രിമാർക്കും പങ്കെടുക്കാനാണ് ഈ ആഡംബര ബസ് വാങ്ങുന്നത്.

നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു .പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ നവകേരള സദസിന്റെ പേരില്‍ സാധാരണക്കാരുടെ നികുതിയില്‍ നിന്നും തട്ടിയെടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ മാറാൻ ധന വകുപ്പിന്റെ അനുമതി വേണം .ഇത് മറികടക്കാനാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത് . ഒരു കോടി അഞ്ച് ലക്ഷം രൂപ വേണമെന്ന് കെ എസ് ആർ റ്റി സി എം. ഡി .ബിജു പ്രഭാകർ സർക്കാരിനോട് സെപ്റ്റംബർ മാസം ആവശ്യപ്പെട്ടിരുന്നു .

അതേസമയം, മുഖ്യമന്ത്രി പിണറായിയുടെയും ഭാര്യ കമലയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News