ഗാർഹികവൈദ്യുതി: പരാതി പരിഹാരത്തിന് സെല്ലുകൾ

തിരുവനന്തപുരം:
ഗാർഹിക വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് പരാതി പരിഹരിക്കുന്നതിനായി റഗുലേറ്ററി കമ്മീഷൻ സെൽ രൂപീകരിക്കാൻ വിജ്ഞാപനമിറക്കി. ഗാർഹിക കണക്ഷൻ ഉൾപ്പെടെയുള്ള ലോ ടെൻഷൻ ഉപയോക്താക്കൾക്കായി സബ്- ഡിവിഷൻ തലത്തിലുള്ള സെല്ലുകൾ ആറു മാസത്തിനകം രൂപീകരിക്കും. ഹൈടെൻഷൻ, എക്ട്രാ ഹൈടെൻഷൻ വിഭാഗങ്ങൾക്ക് സർക്കിൽ തലത്തിലായിരിക്കും സെല്ലുകളുടെ പ്രവർത്തനം. മാസത്തിലൊരിക്കൽ പരാതി പരിഹാര സിറ്റിങ്ങ് നടത്തി തീർപ്പാക്കാത്തവ ഉപഭോക്തൃ പരാതി പരിഹാര ഫോറം പരിഗണിക്കും. ഇതോടൊപ്പം ബോധവൽക്കരണം നൽകാൻ റെഗുലേറ്ററി കമ്മീഷനു കീഴിൽ കൺസ്യൂമർ അഡ്വക്കസി സെൽ രൂപീകരിക്കാനും തീരുമാനിച്ചു.



