സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്ര സായുധ പൊലീസ് കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. ബിഎസ്എഫ്,സിഐഎസ്എഫ്, സിആർപി എഫ്, ഐറ്റിബിപി, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളിക്കാണ്കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ.കൂടാതെ അസം റൈഫിൾമാൻ തസ്തികകളിലും ഒഴിവുണ്ട്.പത്താം ക്ലാസ് വിജയിച്ചവക്കും വനിതകൾക്കും അപേക്ഷിയ്ക്കാം. പ്രായം 18 – 23. കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക് https.//ssc.nic.in എന്ന സൈറ്റ് കാണുക.

