മൈചോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; 114 ട്രെയിനുകൾ റദ്ദാക്കി.തമിഴ്നാട് അതീവ ജാഗ്രതയിൽ.

ചെന്നൈ :
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ‘മൈചൗങ്’ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ 2 ദിവസം ഇടിമിന്നൽ മഴ സാധ്യത.
