“ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരം” പ്രധാനമന്ത്രി

ജനങ്ങൾ സമ്മാനിച്ചത് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോൺഗ്രസ് ശ്രമിച്ചത് ജാതിയുടെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ്. ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. രാജ്യത്തെ സ്ത്രീത്വത്തേയും ഈ വിജയത്തിൽ അഭിനന്ദിക്കുന്നു. ഉജ്ജ്വലവിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് മധ്യപ്രദേശിലും -രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി.മധ്യപ്രദേശിൽ തൂത്തുവാരികൊണ്ട് ബിജെപി തുടർഭരണം ഉറപ്പിച്ചപ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം തിരിച്ചുപിടിച്ചു. കോൺഗ്രസിന് ആശ്വാസമായിരിക്കുന്നത് ഈ തെലങ്കാനയിലെ ജയം മാത്രമാണ്.
