അത്ഭുതക്കാഴ്ചയിൽ വൻ ജനാവലി

തിരുവനന്തപുരം:
ചന്ദ്രനിറങ്ങിവന്ന കനകക്കുന്നിൽ വൻ ജനാവലി.ആർട്ടിസ്റ്റ് ലൂക് ജീറാമിന്റെ മേൽനോട്ടത്തിലായിരുന്നു ചന്ദ്രൻ ഇറങ്ങിവന്ന കാഴ്ച ഒരുക്കിയത്.ലോകപ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ ഇൻസ്റ്റല്ലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്.ഏകദേശം മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിലും 23അടി വ്യാസവുമുള്ള ചന്ദ്രഗോളമാണ് രാത്രി ഏഴ് മണിയോടെ ഉദിച്ചുയർന്നത്.തിരുവനന്തപുരത്ത് ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായാണ് ഈ ഇൻസ്റ്റല്ലേഷൻ കനകക്കുന്നിൽ പ്രദർശിപ്പിച്ചത്.അമേരിക്കയിലെ അസ്ട്രോണമി സയൻസ് സെന്ററിലായിരുന്നു ഈ ചിത്രത്തിന്റെ നിർമാണം.20വർഷത്തെ പരിശ്രമത്തിനോടുവിൽ 2016ലാണ് ലൂക്ക് ജെറം ആദ്യ പ്രദർശനം സംഘടിപ്പിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ സ്ഥലങ്ങളിൽ ഇതിനകം ഇതിന്റെ പ്രദർശനം നടത്തിക്കഴിഞ്ഞു.പ്രകാശപൂരിതമായി നിൽക്കുന്ന ചന്ദ്രനെ അടുത്ത് കണ്ട പ്രതീതിയിൽ ആവേശഭരിതരായാണ് കാണികൾ മടങ്ങിയത്.
