ലാൽദുഹോമ: മിസോറാം മുഖ്യമന്ത്രി
ഐസ്വാൾ:
മിസോറാം മുഖ്യമന്ത്രിയായി ലാൽദുഹോമ ഡിസംബർ എട്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സോറം പിപ്പിൾസ് മൂവ്മെന്റ് (ഇസഡ്പിഎം) നേതാവായ ലാൽദുഹോമ മുൻ സർക്കാരിന്റെ നയം പിൻതുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ വംശവെറി അനുഭവിച്ചറിഞ്ഞ മിസോറാമിൽ 40 സീറ്റുകളിൽ 27 ലും സോറം പീപ്പിൽസ് മൂവ്മെന്റ് കൈവശപ്പെടുത്തി. ഭരണകക്ഷിയുംഎൻഡിഎ അംഗവുമായ മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റിൽ നിന്നും 10 സീറ്റിലേക്ക് കൂപ്പുകുത്തി.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ലാൽദുഹോമ മിസോറാമിന്റെ താരമായി.തൂക്കുസഭയാണ് പ്രതീക്ഷിച്ചതെന്നും തോൽവി അപ്രതീക്ഷിതമെന്നും ബിജെപി പ്രതികരിച്ചു . സോറം പീപ്പീൽസ് വർക്കിങ് പ്രസിഡന്റ് സപ്ദoഗ ഉപമുഖ്യമന്ത്രിയായേക്കും.