സ്വർണ വില താഴോട്ട്
കൊച്ചി:
ഓഹരി വിപണിയിലെ കുതിപ്പ് തുടരുന്നതും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില താഴ്ന്നതും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച സ്വർണവില ഗ്രാമിന് 5885 രൂപയും പവന് 47080 രൂപയുമായിരുന്ന വില. ചൊവ്വാഴ്ച ഗ്രാമിന് 5785 രൂപയായി കുറഞ്ഞു.അന്താരാഷ്ട്ര വിപണിയിൽ അസo സ്കൃതഎണ്ണവില താഴ്ന്നത് രൂപയുടെ മൂല്യം വർദ്ധിക്കാനിടയായി. നവംബർ അഞ്ചിന് രൂപയുടെ മൂല്യം ഡോളറിനെതിരെ 83.16 രൂപയായിരുന്നു. ഒരു മാസത്തിനിടെ 22 പൈസയാണ് ഇടിഞ്ഞതു്.