തെലുങ്കാനയുടെ സ്വന്തം സീതക്ക

തെലുങ്കാനയുടെ സ്വന്തം സീതക്ക
ഹൈദരാബാദ് :
തെലുങ്കാനയിൽ രേവന്ത് റെഡ്ഢിയും 10മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായത് സീതക്ക എന്ന് വിളിക്കുന്ന ദനസരി അനസൂയ എന്ന വനിതാ അംഗമാണ്. പതിനൊന്നാമത്തെ വയസ്സിൽ നക്സലിസത്തേില്‍ ചേരുകയുംകയും പിന്നീട് നിയമത്തിനു മുന്നിൽ കീഴടങ്ങുകയും ചെയ്ത സീതക്ക നക്സൽ കമാൻഡർ ആയിരുന്നു.തന്റെ മുൻ മേഖല ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുകയും തെരഞ്ഞെടുപ്പില്‍ വിജയിച്ച് എം എൽ എ യും മന്ത്രിയുമായി ഇതിനിടയിൽ അഭിഭാഷക ആവുകയും പി എച്ച് ഡി സ്വന്തമാക്കുകയും ചെയ്തു.ഹൈദരാബാദിലെ എൽ ബി സ്റ്റേഡിയത്തിൽ ഗവർണർ സത്യവാചകം രണ്ട് പ്രാവശ്യം ചൊല്ലിക്കൊടുത്തിട്ടും ഏറ്റുചൊല്ലാൻ അവർക്ക് ഏറെ സമയം വേണ്ടിവന്നു. അത്രമാത്രമായിരുന്നു കരഘോഷം.ജന മനസ്സുകളിൽ സീതക്കയ്ക്കുള്ള പ്രീതി വെളിപെടുത്തുന്ന കാഴ്ചയായിരുന്നു അത്.1960കളിൽ ആന്ധ്രയിൽ ആദിവാസി സമൂഹത്തിന്റെ ഭൂമിയ്ക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ് നക്സൽ പ്രസ്ഥാനത്തിന് വഴിതെളിച്ചത്.പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് സീതക്ക ഇതിലേക്ക് അകൃഷ്ടയാകുന്നത്.നക്സലൈറ്റ് കുടുംബംഗമായതോടെയാണ് അനസൂയ സീത, സീതക്ക ആയിമാറിയത്.1997ൽ സർക്കാരിന്റെ പൊതുമാപ്പ് പദ്ധതിപ്രകാരം അവർ നിയമത്തിന് കീഴടങ്ങി.പിന്നീട് അഭിഭാഷക ആയി പൊതുരംഗത്തു പ്രവർത്തിച്ചുതുടങ്ങിയതും ആദിവാസിസമൂഹത്തിന് വേണ്ടിയായിരുന്നു.
