പാല കുരിശുപള്ളി ജൂബിലി ആഘോഷം ഡിസംബര്‍ 8 ന്

പാല കുരിശുപള്ളി
പാല:
പാല ടൗണ്‍ കുരിശുപള്ളി പരിശുദ്ധ അമലോത്ഭവ മാതാ ജൂബിലിതിരുനാള്‍ ആഘോഷം ഡിസംബര്‍ 8 വെള്ളിയാഴ്ച വിവിധ ആഘോഷങ്ങളോടെ നടക്കും . ഇതോടനുബന്ധിച്ച് ജൂബിലി ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വന്പിച്ചഘോഷയാത്രയില് വിവിധ ക്രിസ്ത്യൻ കലാരൂപങ്ങള്‍ അവതരിപ്പിക്കും. മാര്‍ഗംകളി,പരിചമൊട്ടുകളി എന്നി ഇതില്‍പെടും, തൃശൂരിലെ ഓണക്കളിയായ പുലികളി ഘോഷയാത്രയിലെ മുഖ്യയിനാമാകും .ഫിഷ്ഡാന്സ്, ഈഗിള്ഡാന്സ് എന്നിവയ്ക്കുപുറമെ നെറ്റിപ്പട്ടം കെട്ടിയഗജവീരന്മാര് അകമ്പടിയാകും. തെലുംങ്കാനയില് നിന്നുമുള്ള 18 അടിഉയരത്തിലുള്ള അക്രോബൈറ്റിക് ആദിവാസിനൃത്തം ഘോഷയാത്രയ്ക്ക് മോടികൂട്ടും.


