കരിപ്പൂരിലേക്ക് വിമാന സർവീസ്

കരിപ്പൂർ:
എയർ ഇന്ത്യ എക്സപ്രസിന്റെ തിരുവനന്തപുരം- കരിപ്പൂർ സർവീസ് ഡിസംബർ 14 ന് തുടങ്ങും. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ നേരിട്ടുള്ള സർവീസാണ് ആരംഭിക്കുന്നത്. വൈകിട്ട് 6.45 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം 7.45 ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്ന് രാത്രി 8 ന് തിരിക്കുന്ന വിമാനം 9.05 ന് തിരുവനന്തപുരത്ത് എത്തുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
