ഐഎഫ്എഫ്കെ 2023: ഇന്ന് മമ്മൂട്ടിയുടെ കാതൽ ഉൾപ്പെടെ 67 ചിത്രങ്ങൾ

 ഐഎഫ്എഫ്കെ 2023: ഇന്ന് മമ്മൂട്ടിയുടെ കാതൽ ഉൾപ്പെടെ 67 ചിത്രങ്ങൾ

IFFK23 ഇന്ന് മൂന്നാം ദിവസം .അഞ്ച്‌ മലയാള ചിത്രങ്ങളാണ് സ്‌ക്രീനിലെത്തുക. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ, ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം, കെ ജി ജോർജ് ചിത്രം യവനിക, എം ടി വാസുദേവൻ നായർ രചിച്ച് പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും എന്നീ ചിത്രങ്ങളുടെ പ്രദർശനവും റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്‌സിന്റെ പുനർപ്രദർശനവും ഇന്നുണ്ടാകും.


മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നിവ ഉൾപ്പടെ 67 ലോകക്കാഴ്ചകൾക്ക്രാ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേള വേദിയൊരുക്കും.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News