വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

വയനാട് :
വയനാട് ബത്തേരിയിൽ കടുവാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ബാത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വാകേരി സ്വദേശി 36 കാരനായ പ്രജീഷാണ് കൊല്ലപ്പെട്ടത്. ഇന്ന് ഡിസംബർ ഒമ്പത് രാവിലെ വയലിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവാക്രമണത്തിൽ പ്രജേഷ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
പ്രജീഷിന്റെ ശരീരം കടുവ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. വന്യമൃഗ ആക്രമണം നേരിടുന്ന പ്രദേശം കൂടിയാണിത്. വനം വകുപ്പും പോലീസും ഇതുവരെ സ്ഥലത്തെത്താതിൽ പ്രതിഷേധം ഉയരുകയാണ്.കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു.

