നരഭോജി കടുവയെ വെടിവച്ചു കൊല്ലും

നരഭോജി കടുവയ്ക്ക് മരണ ശിക്ഷ.
വനം വകുപ്പ് മന്ത്രി A K ശശീന്ദ്രന്റെ നിർദേശ പ്രകാരം വയനാട്ടിലെ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നരഭോജികളയ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ പറയുന്നു.

