ലോക് അദാലത്തിൽ 30,895 കേസ് തീർപ്പ് കൽപ്പിച്ചു

തിരുവനന്തപുരം:
ദേശീയ ലോക് അദാലത്തിൽ 30,895 കേസുകൾ തീർപ്പാക്കി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സoഘടിപ്പിച്ച നാഷണൽ അദാലത്തിലാണ് നിരവധി കേസുകൾ തീർപ്പാക്കിയത്. വനിതാ കമ്മീഷൻ തീർപ്പാക്കാത്ത കേസുകൾ, കുടുംബ കോടതി കേസുകൾ, ഉപഭോക്തൃതർക്ക കേസുകൾ തുടങ്ങിയവയെല്ലാം ദേശീയ ലോക് അദാലത്ത് തീർപ്പാക്കി. മജിസ്ട്രേറ്റ് കോടതികളിലെ 2,80, 502 കേസുകൾ തീർപ്പാക്കി. ഇതിലൂടെ 1.30 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ് ഷംനാദ്, കമ്മിറ്റി ചെയർമാൻ കെ പി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

