പുതിയ ക്രിമിനൽ നിയമ ബിൽ പാർലമെന്റിൽ

 പുതിയ ക്രിമിനൽ നിയമ ബിൽ പാർലമെന്റിൽ

ന്യൂഡൽഹി:
ഐപിസിയ്ക്ക് പകരമായുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, സിആർപിസിക്ക് പകരമായുള്ള ഭാരതീയ ന്യായസംഹിത ബിൽ, തെളിവ് നിയമത്തിന് പകരമായുള്ള ഭാരതീയ സാക്ഷ്യഅദിനിയം എന്നീ ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ചതു്.ആഗസ്റ്റിൽ പാർലമെന്റിൽ കൊണ്ടുവന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് അയച്ചിരുന്നു. അഞ്ചു വകുപ്പിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളതു്. വ്യാഴാഴ്ച ചർച്ചക്ക് അനുവദിച്ചിട്ടുള്ള ബിൽ വെള്ളിയാഴ്ച പാസ്സാക്കും. വിശദ ചർച്ചയ്ക്കു ശേഷമേ ബിൽ പാസ്സാക്കാൻ പാടുള്ളൂവെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News