ഹോക്കി ലോകകപ്പ്: ഇന്ത്യ സെമിയിൽ

ക്വാലാലംപൂർ:
നെതർലാൻഡിനെ 4-3 ന് തോല്പിച്ച് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് മത്സരത്തിൽ സെമിയിലെത്തി. ക്യാപ്റ്റൻ ഉത്തംസിങ്, അരൈജിത് സിങ് ഹുണ്ടൽ, ആദിത്യ അർജുൻ ലാൽഗെ, സൗരഭ് ആനന്ദ് കുശ്വാ ഹ് എന്നിവരാണ് ഇന്ത്യയെ സെമിയിലെത്തിച്ചതു്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. 2001 ലും 2016ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. ആവേശകരമായ പോരാട്ടത്തിലാണ് ഇന്ത്യ കരുത്തരായ ഡച്ചുകാരെ തോല്പിച്ചത്.കളിയുടെ രണ്ടാം ഘട്ടത്തിൽ ആദിത്യ അർജുൻ ലാൽഗെ ആദ്യ ഗോൾ നേടി. അവസാന ഘട്ടത്തിൽ ക്യാപ്റ്റൻ ഉത്തംസിങ് പെനാൽറ്റി കോർണറിലൂടെ വിജയ ഗോൾ നേടി സെമിയിലെത്തി.

