പുത്തേറ്റ് ട്രാവൽ സംരംഭവും ജലജയുടെ യാത്രകളും
കേരളത്തിൽ നിന്നും കാശ്മീർ വരെ ട്രക്ക് ഓടിച്ച വനിതയാണ് ജലജ
രാജ്യത്തെ വനിത ഡ്രൈവറും വ്ലോഗറുമൊക്കെയാണ് ജലജ രതീഷ്.ഒറ്റയ്ക്ക് ട്രക്ക് ഓടിച്ച് വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ പകർത്തുന്ന ജലജ വനിതകൾക്ക് പ്രചോദനമാണ്.വീട്ടമ്മയായ ജലജ വിവാഹ ശേഷമാണ് ട്രക്ക് ഓടിക്കാൻ പഠിച്ചത്.ട്രാൻസ്പോർട് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഭർത്താവിന്റെ പിന്തുണയാണ് ജലജയ്ക്ക് ഏറ്റവും പ്രചോദനം.ഭർത്താവിന്റെയും കുടുംബത്തിന്റെയും കനത്ത പന്തുണ ഒന്നുകൊണ്ടുമാത്രാണ് വീടുമായി അകന്ന് നിൽക്കാനും ട്രക്കുകളുമായി കിലോമീറ്ററുകൾ സഞ്ചരിക്കാനും തനിക്ക് കഴിയുന്നതെന്ന് ജലജ പറഞ്ഞു.
കേരളത്തിൽ നിന്നും കാശ്മീർ വരെ ട്രക്ക് ഓടിച്ച വനിതയാണ് ജലജ.കോട്ടയത്തെ പുത്തേറ്റ് ട്രാൻസ്പോർട്ടിന്റെ സ്ഥാപകൻ രതീഷാണ് ജലജയുടെ ഭർത്താവ്.2003ൽ ബാങ്ക് ലോണെടുത്ത് ഒരു ട്രക്ക് സ്വന്തമാക്കി ട്രാൻസ്പോർട് ബിസിനസ് ആരംഭിച്ച ഇവർക്ക് ഇന്ന് രാജ്യവ്യാപകമായി നാഷണൽ പെർമിറ്റുള്ള 27 ട്രാക്കുകൾ സ്വന്തമായുണ്ട്.ജലജയും സഹോദരനും ബിസിനസ്സിന്റെ ഭാഗമായുണ്ട്.