പാർലമെന്റ് ആക്രമണം: മുഖ്യപ്രതി കീഴടങ്ങി

ന്യൂഡൽഹി:
പാർലമെന്റിൽ പുകബോംബ് എറിഞ്ഞ മുഖ്യപ്രതി ലളിത് ഝാ ഡൽഹി പൊലീസിൽ കീഴടങ്ങി. കൊൽക്കത്ത സ്വദേശിയായ ലളിത് ഝാ വ്യാഴാഴ്ച രാത്രിയാണ് ഡൽഹി കർത്തവ്യ പാത്തിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പുകബോംബെറിഞ്ഞ സാഗർ ശർമ, വിക്കി ശർമ, മനോരഞ്ജൻ, ലളിത് ഝാ എന്നിവർക്കതിരെ യുഎപിഎ ചുമത്തി. പാർലമെന്റിന് പുറത്ത് പ്രതിക്ഷേധിച്ച നീലം ആസാദ്, അമോൽഷിൻഡെ എന്നിവർക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, മണിപ്പൂർ കലാപം, കർഷക സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി രാജ്യശ്രദ്ധ ആകർഷിക്കുന്ന പ്രതിഷേധമാണ് സംഘം പദ്ധതിയിട്ടതു്. ഇവർ നാൽവരും മൈസുരുവിൽ ഒത്തുചേർന്നാണ് ആസൂത്രണം നടത്തിയത്.ഇവരെല്ലാം ഭഗത്സിങ് ആരാധകരായിരുന്നു.സമൂഹ മാധ്യമങ്ങളിൽ സജീവമായ ഭഗത്സിങ് ഫാൻക്ലബ് എന്ന ഫേസ് ബുക്ക് പേജുമായി മനോരഞ്ജന്‍ ബന്ധമുണ്ട്.

