ഇംഗ്ലണ്ടിനെ തോൽപ്പിച്ച് വനിതാ ക്രിക്കറ്റ് ടീം

നവി മുംബൈ:
ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. വനിതകളുമായുള്ള ഏക ദിന ക്രിക്കറ്റ് ടെസ്റ്റിൽ ഹർമൻ പ്രീത് കൗർ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണാധിപത്യം നേടി. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റണ്ണെടുത്ത ഇന്ത്യ 136 റണ്ണിന് ഇംഗ്ലണ്ടിനെ തകർത്തു. സ്പിന്നർ ദീപ്തി ശർമ്മയായിരുന്നു താരം. ഇംഗ്ലീഷ് താരം ബ്യൂമോണ്ടിനെ ഇന്ത്യയുടെ പൂജ വസ്ത്രാക്കർ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് തകർന്നു തുടങ്ങി. ക്യാപ്റ്റൻ ഹർമൻ പ്രീത് 44 റണ്ണും, ഓപ്പണർമാരായ ഷെഫാലി വർമ 33 റണ്ണും, സ്മൃതി മന്ദാന 26 റണ്ണും നേടി ഇന്ത്യയുടെ ലീഡ് 478 റണ്ണിലെത്തിച്ചു.


