ഏഴ് രൂപ വീതം മാറ്റി വച്ചാൽ പ്രതിമാസം 5000രൂപ പെൻഷൻ
ദിവസം ഏഴ് രൂപ വീതം മാറ്റിവച്ചാൽ പോലും പ്രതിമാസം 5000രൂപ പെൻഷൻ ലഭിക്കുന്ന അടൽ പെൻഷൻ യോജന പദ്ധതിയിൽ അംഗമാകാൻ ധാരാളം പേർ എത്തുന്നു.ആറു കോടി ആൾക്കാർ ഇതിനകം ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ 79 ലക്ഷത്തിലധികം പേർ ഈ പദ്ധതിയിൽ ചേർന്നുകഴിഞ്ഞു. ദരിദ്രർ, അധഃസ്ഥിതർ,അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത്.2015 മെയ് ഒൻപതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഒരു സുപ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഈ സ്കീമിന്റെ ബോധവത്കരണത്തിന് വേണ്ടി ഒരു വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്.60 വയസ്സ് മുതൽ അജീവനാന്തം ഈ പെൻഷൻ ആനുകൂല്യം ലഭിക്കും.ഓരോരുത്തരുടെയും നിക്ഷേപമനുസരിച്ചു 1000രൂപ മുതൽ 5000രൂപ വരെ പെൻഷൻ ലഭിക്കും.

