ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥി :മമതയും കേജ്രിവാളും

ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥി :മമതയും കേജ്രിവാളും
ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി നിർദ്ദേശിച്ചു. ഡൽഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കേജ്രിവാൾ ഈ നിർദ്ദേശത്തെ പിന്താങ്ങി.മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം ഡി എം കെ )നേതാവ് വൈക്കോയാണ് ഇന്ത്യ മുന്നണി യോഗത്തിന് ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ നിർദ്ദേശത്തെ ആരും എതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ നമുക്ക് ആദ്യം വിജയിക്കാം, പ്രധാനമന്ത്രിയെകുറിച്ച് പിന്നീട് ചർച്ച ചെയ്യാം എന്നാണ് ഖാർഗെ അഭിപ്രായപ്പെട്ടത്.ബഹുജന സമ്പർക്ക പരിപാടികളും സീറ്റ് വിഭജന ചർച്ചകളും മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 30ന് ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടങ്ങുമെന്ന് യോഗം വിലയിരുത്തി.

