ശതാബ്ദി ആഘോഷവും അവാർഡ് ദാനവും

പുരസ്കാര ജേതാക്കൾ രമേശ് ബാബു , ബി ,ഇന്ദിര
ജി.വിവേകാനന്ദ സ്മാരക ഫൌണ്ടേഷൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ പുരസ്ക്കാരത്തിന് ബി. ഇന്ദിരയെയും, എറ്റവും നല്ല കഥാകൃത്തായി രമേശ് ബാബുവിനെയും തിരഞ്ഞെടുത്തു .
തിരുവനന്തപുരം :
: പ്രശസ്ത സാഹിത്യകാരൻ ജി. വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ശതാബ്ദി ആഘോഷ സമാപന സമ്മേളനവും അവാർഡ് ദാനവും ഡിസംബർ 26ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ നടക്കും.പ്രസ്തുത സമ്മേളനത്തിൽ സാഹിത്യത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ അവാർഡ് പ്രശസ്ത സാഹിത്യകാരി ബി.ഇന്ദിരയ്ക്ക് നൽകും. ഫൌണ്ടേഷൻ പ്രസിഡന്റ് കെ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മുൻ പൊതുവിതരണ വകുപ്പ് മന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് ഇടുക്കി രാജകുമാരി കോളേജ് പ്രിൻസിപ്പൽ ഡോ. അജയപുരം ജ്യോതിഷ് കുമാർ, പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൌണ്ടേഷൻ സെക്രട്ടറി ഡോ.ഏഴുമറ്റൂർ രാജരാജവർമ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
തുടർന്ന് കഥാരചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. ഫൌണ്ടേഷൻ സെക്രട്ടറി ശിവാസ് വാഴമുട്ടം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ് പെരുമ്പളളി നന്ദിയും രേഖപ്പെടുത്തും

