ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും: സത്യപ്രതിജ്ഞ 29 ന്

തിരുവനന്തപുരം:
പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്കുമാറും കണ്ണൂർ എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളിയും 29 ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടരവർഷത്തെ ഊഴം അനുസരിച്ചാണ് ഇവർ മന്ത്രിമാരാകുന്നത്.ആആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രണ്ടര വർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. 1980 ൽ ഇരിക്കൂർ, 2006 ൽ എടക്കാട്, 2016 മുതൽ കണ്ണൂർ എംഎൽഎ സ്ഥാനം വഹിച്ചു വരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി 1971 ലും 1977 ലും ലോകസഭാംഗവുമായിരുന്നു. 2001 മുതൽ പത്തനാപുരം എംഎൽഎ ആയ കെ ബി ഗണേഷ്കുമാർ ആർ ബാലകൃഷ്ണപിള്ളയുടെ മകനാണ്.

