ലക്ഷദീപം 27 ന്

ചിരകാല ചരിത്ര സ്‌മൃതികളുറങ്ങുന്ന പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ഡിസംബർ 27 ന് ലക്ഷദീപം തെളിയുന്നു. തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി കോവളത്തിന് സമീപം പാച്ചല്ലൂർ എന്ന തീരദേശ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് ചുടുകാട് ശ്രീ ഭദ്രകാളി ക്ഷേത്രം.തുടർച്ചയായി 8-മത് വർഷമാണ് ലക്ഷദീപം എന്ന മഹത്തായ ദീപക്കാഴ്ച ദേവിയ്ക്ക് സമർപ്പിക്കുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും എത്തുന്ന വൻ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ലക്ഷദീപം നടത്തിപ്പോരുന്നത്.നാടിന്റെയും നാട്ടുകാരുടെയുംസർവ്വയ്‌ശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നടത്തുന്ന വഴിപാടായും ഈ ദീപകാഴ്ച്ച നടത്തിവരുന്നു.നാളെ വൈകുന്നേരം 6ന് സുപ്രസിദ്ധ സിനിമ താരം സുരാജ് വെഞ്ഞാറന്മൂട് ആണ് ആദ്യ ദീപം തെളിക്കുന്നത്.പാച്ചല്ലൂരിൽ നാഷണൽ ഹൈ വേയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ദീപക്കാഴ്ച നയനമനോഹരമാണ്. ഇതിന് സാക്ഷികളാകാൻ ആയിരങ്ങളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.



