ധാക്ക :
ജനുവരി ഏഴിന് ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശവ്യാപകമായി പ്രതിപക്ഷകക്ഷികൾ പ്രക്ഷോഭം ആരംഭിച്ചു. ബംഗ്ലാദേശ് നാഷണാലിസ്റ്റ് പാർട്ടിയും, തിവ്ര വലത് സഖ്യകക്ഷികളുമാണ് ഞായറാഴ്ച രാവിലെ 6 മുതൽ 12 മണിക്കൂർ ഉപരോധത്തിന് ആഹ്വാനം ചെയ്തതു്. റെയിൽ, റോഡ്, ജലഗതാഗതം നിശ്ചലമായി.ക്രമ സമാധാനം നിയന്ത്രിക്കുന്നതിന് സൈന്യത്തെ വിന്യസിച്ചു.അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻപ്രധാനമന്ത്രി ഖാലിയദ സിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള സoഘർഷം അതി രൂക്ഷമാണ്. നിലവിലെ സർക്കാർ മേൽനോട്ടത്തിൽ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കുയില്ലെന്നാരോപിച്ചാണ് പ്രക്ഷോഭം.