നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു

മോസ്കോ:
ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ സന്ദർശിക്കാൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ക്ഷണിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നരേന്ദ്ര മോദിയെ ക്ഷണിച്ചതു്.അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.ഉക്രയ്ൻ പ്രതിസന്ധി രമ്യമായി പരിഹരിക്കുന്നതിന് മോദിയുടെ റഷ്യൻ സന്ദർശനം ഉപകരിക്കുമെന്ന് പുടിൻ പ്രത്യാശിച്ചു . അടുത്ത വർഷം നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും കൂടിക്കാഴ്ച നടത്തുമെന്നാണ് താൻ കരുതുന്നതെന്ന് ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

