പുരസ്കാരങ്ങൾ ഉപേക്ഷിച്ച് ഗുസ്തിതാരങ്ങൾ

ന്യൂഡൽഹി:
അപമാനിക്കപ്പെട്ടതിന്റെ വേദനയിൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട് . രാജ്യത്തിന്റെ അഭിമാന താരം സ്വന്തം ജീവിതം കൊണ്ട് നേടിയെടുത്ത പുരസ്കാരങ്ങളും മെഡലുകളും തെരുവിൽ ഉപേക്ഷിക്കേണ്ടി വന്നത് അത്യന്തം വേദനാജനകം. കർത്തവ്യപഥിൽ ചുവന്നതുണി വിരിച്ച് ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ഉപേക്ഷിച്ച് ഫോഗട്ട് മടങ്ങി.ഗുസ്തി താരങ്ങളടെ സമരം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ നൽകിയ ഉറപ്പുകൾ പരസ്യമായി ലംഘിക്കപ്പെട്ടതോടെയാണ് താരങ്ങൾ കടുത്ത നടപടികളിലേക്ക് തിരിഞ്ഞതു്.

