ഒഡെപെക് വഴി വിദേശ പഠനത്തിനും തൊഴിലിനും അവസരം

തിരുവനന്തപുരം:
കേരളത്തിലെ വിദ്യാർഥികൾക്ക് പഠനത്തിനും തൊഴിലിനുമുള്ള അവസരം ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് പ്രമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ് (ODEPC) എന്ന സർക്കാർ ഉടമസ്ഥതയിലുളള തൊഴിൽ വകുപ്പ് സ്ഥാപനം അവസരം ഒരുക്കുന്നു. ജനുവരി 19 ന് 38 നഴ്സുമാർ ഒഡെപെക് വഴി ബെൽജിയത്തിലേക്ക് പറക്കുന്നു. ബെൽജിയത്തിലേക്ക് പോകുന്ന മൂന്നാമത്തെ ബാച്ചാണ് ഇത്. വിദേശ പഠനത്തിന് തെരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങൾ, ചുരുങ്ങിയ ചെലവിൽ പഠിക്കാൻ പറ്റുന്ന രാജ്യങ്ങൾ, വേണ്ട യോഗ്യത എന്നിവയെക്കുറിച്ചുള്ള മാർഗനിർദ്ദേശവും ഒഡെപെക് വഴി ലഭിക്കും. വിദേശഭാഷാ പരിശീലന കേന്ദ്രം റാന്നിയിൽ മാർച്ചിൽ തുടങ്ങും.

