റൊബോട്ടിക് ശസ്ത്രക്രിയ: സർക്കാർ മേഖലയിൽ ആദ്യം

തിരുവനനന്തപുരം:
സങ്കീർണമായ ശസ്ത്രക്രിയകൾ അതീവ സൂഷ്മതയോടെ ചെയ്യാൻ കഴിയുന്ന റൊബോട്ടിക് ശസ്ത്രക്രിയ തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തന സജ്ജമായി. താക്കോൽ ദ്വാര ശസ്ത്രക്രിയയേക്കാൾ ചെറിയ മുറിവായതിനാൽ വേദന കുറയും. വൃക്ക, മൂത്രസഞ്ചി, ആമാശയം, വായ, കഴുത്ത് എന്നിവിടങ്ങളിൽ ഫലപ്രദമായി ശസ്ത്രക്രിയ നടത്താം. കൈകൾക്ക് എത്താൻ കഴിയാത്ത ഭാഗങ്ങളിലും അനായാസമെത്താൻ റൊബോട്ടിക് ശസ്ത്രക്രിയക്ക് കഴിയും.കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ വ്യക്തമായ ത്രീഡി കാഴ്ചകളാണ് റൊബോട്ട് സർജന് നൽകുന്നതു്. ജനുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആർസിസയിൽ ശസ്ത്രക്രിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യും.

