എട്ടാം ദിവസം രാഹുൽ മാങ്കുട്ടത്തിന് ജാമ്യം.

തിരുവനന്തപുരം : അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിന് എല്ലാ കേസുകളിലും ജാമ്യം അനുവദിച്ചു.സെക്രട്ടേറിയറ്റ് സംഘർഷവുമായി ബന്ധപ്പെട്ട നാല് കേസുകളിലും ഉപാധികളോടെരാഹുലിന് ജാമ്യം ലഭിച്ചു.സി ജെ എം കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്.ജനുവരി ഒൻപതിനാണ് രാഹുൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ന് എട്ടാം ദിവസമാണ് ജാമ്യം കിട്ടിയത്.സെക്രട്ടേറിയറ്റ് സമരവുമായി ബന്ധപ്പെട്ട കേസിൽ 50000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ആറു ആഴ്ചത്തേയ്ക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.ഡി ജി പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലും 25000രൂപയുടെ ജാമ്യത്തിലോ തത്തുല്യമായ ആൾ ജാമ്യത്തിലോ ജാമ്യം അനുവദിച്ചു

