സന:
ഏദൻ ഉൾക്കടലിൽ ഹൂതികൾ അമേരിക്കൻ കപ്പൽ ആക്രമിച്ചു. ഹൂതികളെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ കപ്പലായ ജെൻകൊ പി ക്കാർഡിക്കു നേരെ ഡ്രോൺ ആക്രമണം നടത്തിയത്. തീപിടിച്ച കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപ്പെട്ടുത്തി.ഒമ്പത് ഇന്ത്യാക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷിക്കാൻ മേഖലയിൽ വിന്യസിച്ചിരുന്ന യുദ്ധക്കപ്പൽ വഴി തിരിച്ചു വിട്ടതായി ഇന്ത്യ അറിയിച്ചു. വിക്ഷേപണത്തിന് തയ്യാറായ 14 ഹൂതി മിസൈൽ തകർത്തതായി അമേരിക്ക അറിയിച്ചു. ഇത് നാലാം തവണയാണ് ഹൂതി കേന്ദ്രങ്ങൾ അമേരിക്ക ആക്രമിക്കുന്നതു്.