സയൻസ് പ്രദർശനം ഇന്നു മുതൽ
തിരുവനന്തപുരം:
ശാസ്ത്രത്തിന്റെ ആഘോഷവും കൗതുകക്കാഴ്ചകളും തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ശനിയാഴ്ച തുടക്കം കുറിയ്ക്കും. യുദ്ധം സൃഷ്ടിക്കുന്ന കെടുതികൾ, ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയ പവിലിയനുകൾ ഇന്നു മുതൽ കാണാനാകും. ദിനോസറിന്റെ യഥാർഥ വലുപ്പത്തിലുള്ള അസ്ഥികൂടമാതൃകയും, എച്ച്എംഎസ് ബീഗിൾ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണും സന്ദർശകർക്ക് കൗതുകമേകും. ബംഗളൂരുവിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്സിബിഷനായ സീഡ്സ് ഓഫ് കൾച്ചർ അടക്കം കാഴ്ചകൾ വേറെയുമുണ്ട്. രാത്രി 10 വരെ സയൻസ് പാർക്കിൽ പ്രവേശനമുണ്ട്.www.gsfk.org എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

