ജപ്പാന്റെ ചാന്ദ്രദൗത്യം പരാജയം

ടോക്കിയോ:
ജപ്പാന്റെ ചാന്ദ്രദൗത്യമായ സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയെങ്കിലും പേടകവുമായുള്ള ബന്ധം നഷ്ടമായി.ഇത് പുന:സ്ഥാപിച്ചെ ടുക്കാൻ ജപ്പാൻ സ്പേയ്സ് ഏജൻസി ശ്രമം തുടങ്ങി. വെള്ളിയാഴ്ച രാത്രി ഇന്ത്യൻസമയം ഒമ്പതോടെയാണ് സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയതു്. സൗരോർജ പാനലുകൾ പ്രവർത്തിക്കാത്തതിനാൽ ഭൂമിയിലേക്കുള്ള സിഗ്നൽ നഷ്ടമായി.അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തിട്ടുള്ളത്.

