ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരിയില്‍ കാണിക്ക 6.13 കോടി; ഇ കാണിക്ക രണ്ട് ലക്ഷം രൂപ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരുമാനമായി ജനുവരി മാസത്തില്‍ ലഭിച്ചത് ആറ് കോടിയിലധികം രൂപ. ജനുവരി മാസത്തെ ഭണ്ടാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് 6,1308091രൂപയാണ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു.
ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ- ഭണ്ഡാരം വഴി 2.07 ലക്ഷം രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള തുകയാണിതെന്ന് ദേവസ്വം വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടകരടക്കം നിരവധി ഭക്തരാണ് ഇക്കാലളവില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. നടന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

