എൽ ഡി എഫ് കൊല്ലം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
കൊല്ലം : എൽ ഡി എഫ് കൊല്ലം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇപ്പോൾ അശ്ലീല ദൃശ്യങ്ങൾ മാത്രമാണ് പ്രചരിക്കുന്നത്.ഈ മാസം 15ന് ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തെന്നാണ് വിവരം. ജില്ല കമ്മിറ്റി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.നവകേരള സദസ്സുമായി ബന്ധപ്പെട്ട പോസ്റ്റുകൾ 2023ഡിസംബർ 17ന് നൽകിയിട്ടുണ്ടായിരുന്നു.അതിന് ശേഷം പാർട്ടിയുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ ഫേസ് പേജിൽ വന്നിട്ടില്ല.