11 കുറ്റവാളികളും കീഴടങ്ങി
ന്യൂഡൽഹി:
ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 കുറ്റവാളികളും ഗോധ്ര സബ് ജയിലിൽ കീഴടങ്ങി. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് കുറ്റവാളികളും സുപ്രീംകോടതി ഉത്തരവ്പ്രകാരം ഞായറാഴ്ച അർധരാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിൽ കീഴടങ്ങി. കഴിഞ്ഞ സ്വാതന്ത്യദിനത്തിൽ ജയിൽ മോചിതരായ കുറ്റവാളികൾക്ക് വിഎച്ച്പി സ്വീകരണം നൽകിയിരുന്നു. ഈ സംഭവത്തോടെ ഗുജറാത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു.ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് ഉജ്വൽഭൂയാൻ എന്നിവരുടെ ബഞ്ച് ശിക്ഷയിളവ് നൽകിയ നടപടി റദ്ദാക്കി. സമയ പരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് കീഴടങ്ങാൻ കൂടുതൽ സമയംതേടി പ്രതികൾ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി പരിഗണിച്ചില്ല.