കർപ്പൂരി ഠാക്കുറിന് ഭാരതരത്ന

ന്യൂഡൽഹി
ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് മരണാന്തര ബഹുമതിയായി ഭാരതരത്ന. അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിലാണ് പുരസ്കാരം സംബന്ധിച്ച രാഷ്ട്രപതിയുടെ പ്രഖ്യാപനം. ജയപ്രകാശ് നാരായണനൊപ്പം അടിയന്തിരാവസ്ഥക്കാലത്ത് വിപ്ലവത്തിന് നേതൃത്വം കൊടുത്ത പ്രമുഖ സോഷ്യലിസ്റ്റായിരുന്നു.ദളിത് വിഭാഗക്കാർക്ക് ജമീന്ദാർമാരുടെ ഭൂമി പിടിച്ചെടുത്ത് നൽകിയത് അദ്ദേഹം ബീഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. പിന്നാക്കക്കാരുടെ മുന്നിൽ അദ്ദേഹം 'ജൻ നായക് ' എന്നറിയപ്പെട്ടിരുന്നു.മണ്ഡൽ കമ്മീഷൻ ശുപാർശകൾക്ക് അദ്ദേഹം കൂടുതൽ പ്രചോദനമേകി. 1988 ഫെബ്രുവരി 17 നായിരുന്നു ഠാക്കൂറിന്റെ അന്ത്യം.

