ഉദ്യോഗാർഥികൾക്ക് തൊഴിൽ പോർട്ടൽ

തിരുവനനന്തപുരം:
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയാനും തൊഴിൽ ദാതാക്കൾക്ക് തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കാനും സ്വകാര്യ തൊഴിൽ പോർട്ടൽ സംസ്ഥാന സർക്കാർ വികസിപ്പിക്കും. ഇതിനോടകം 26 ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ വിവരങ്ങൾ സർക്കാർ ഡിജിറ്റലൈസ് ചെയതിട്ടുണ്ട്.പ്രവാസി രജിസ്ട്രേഷനുവേണ്ടി വെർച്വൽ പ്രവാസി എംപ്ലോയ്മെന്റ് എക്സേഞ്ചും ആരംഭിച്ചു.അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ജില്ലാ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുത്തൻ തൊഴിൽ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും.