ഫാത്തിമാബീവി നിയമ രംഗത്തെ ധീരവനിത

പത്തനംതിട്ട:
പത്മഭൂഷൺ പുരസ്കാരം മരണാനന്തര ബഹുമതിയായി ഫാത്തിമാബീവിയെ തേടിയെത്തുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. മുസ്ലിം വനിതകൾ വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന കാലത്താണ് ഫാത്തിമ നിയമ ബിരുദധാരിയാകുന്നത്. 1950 നവംബർ 14 ന് തിരു-കൊച്ചി ഹൈക്കോടതിയിൽ എൻറോൾമെന്റ് ചെയ്യുമ്പോൾ കേരളത്തിലെ രണ്ടാമത്തെ വനിതാ അഭിഭാഷകയായിരുന്നു അവർ. ചരിത്രത്തിലെ പ്രധാന കാലഘട്ടത്തിലാണ് ഫാത്തിമാബീവി അഭിഭാഷകജോലി ആരംഭിച്ചത്.ഹൈക്കോടതിയിലെ ആദ്യവനിതാ മുസ്ലിം ജഡ്ജി, ആദ്യ മുസ്ലിം വനിതാ ഗവർണർ, 1989 മുതൽ 1992 വരെ സുപ്രീം കോടതി ജഡ്ജി എന്നീ നിലകളിൽ അവർ ശോഭിച്ചു. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള പ്രഭ പുരസ്കാരം 2023 ൽ ഫാത്തിമാബീവിക്ക് ലഭിച്ചിരുന്നു.

