അയോദ്ധ്യ രാമക്ഷേത്രം- ഉദ്ഘാടന ചടങ്ങ് ചരിത്രപരം

ന്യൂഡൽഹി:
സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ വികസിതരാഷ്ട്രം സാധ്യമാക്കേണ്ടതിന് പൗരന്മാർ മൗലിക കർത്തവ്യങ്ങൾ പാലിക്കണമെന്നും അമൃത്കാലിന്റെ ആദ്യ വർഷങ്ങളിലാണ് രാഷ്ട്രം ഇപ്പോഴുള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു റിപ്പബ്ളിക് ദിനസന്ദേശത്തിൽ പറഞ്ഞു.അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ ചരിത്രപരമെന്ന് അവർ വിശേഷിപ്പിച്ചു. ജൂഡീഷ്യൽ പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് രാമക്ഷേത്രം.ചന്ദ്രയാൻ-3, ആദിത്യ എൽ1, ഗഗൻയാൻ ദൗത്യങ്ങളെ പരാമർശിച്ച രാഷ്ട്രപതി യുവ തലമുറയിലും പ്രത്യേകിച്ച് കുട്ടികളിലും ശാസ്ത്രീയ മനോഭാവം വളർത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.

