നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല; റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം:
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർക്ക്
വിവേകം ഇല്ല, സ്വയം വിവേകം കാണിക്കലാണ് പ്രധാനം അത് സ്കൂളിൽ നിന്ന് പഠിക്കേണ്ടതല്ല സ്വയം ആർജിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം നല്ലതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു
എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നയപ്രഖ്യാപന ദിവസത്തെ ഗവര്‍ണറുടെ നപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതൊക്കെ കേരളത്തോടുള്ള വെല്ലുവിളിയാണ്. നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കെതിരെ എഫ്ഐആർ ഇടാൻ റോഡിൽ കുത്തിയിരിക്കേണ്ട ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആര്‍ക്കെങ്കിലുമുണ്ടോ. എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുമ്പ് ഏതെങ്കിലും ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടോ? അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങളുണ്ടാകാം. ഗവര്‍ണര്‍ പ്രത്യേകമായ രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

